സ്വാതന്ത്യദിനത്തിൽ പ്രധാനമന്ത്രി പരാമർശിച്ച 'സുദർശന ചക്ര' എന്താണ്?

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടത്തിയ സ്വാന്തന്ത്ര്യദിന പ്രസംഗത്തിൽ സുദർശന ചക്ര എന്ന വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ലോങ് റേഞ്ച് റഡാറുകൾ, ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണ സംവിധാനങ്ങൾ, ‍എയർക്രാഫ്റ്റ്‍, യു.എ.വികൾ, വ്യോമ ആക്രമണത്തെ തടുക്കാൻ ശേഷിയുള്ള ദീർഘ ദൂര മിസൈലുകൾ തുടങ്ങിയവയാണ് പ്രതിരോധ സംവിധാനത്തിന്‍റെ സവിശേഷതകൾ.

ലളിതമായി പറഞ്ഞാൽ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, തിരിച്ചടിക്കാനും ശേഷിയുള്ള ഒരു ബഹുതല സംവിധാനമായിരിക്കും സുദർശന ചക്ര. ഇറാൻ തൊടുത്തു വിട്ട 500 ബാലിസ്റ്റിക് മിസൈലുകളിൽ 498ഉം പ്രതിരോധിച്ച ഇസ്രയേലിന്‍റെ അയൺ ഡോമുമായും യു.എസ് മുന്നോട്ടുവെച്ച ഗോൾഡൻ ഡോമുമായും ഇതിന് സാദൃശ്യമുണ്ടാകും.

2200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള എം.ഐ.ആർ.വി സംവിധാനമുള്ള ബാലിസ്റ്റിക് മിസൈൽ അയൽ രാജ്യമായ പാകിസ്താൻ വികസിപ്പിച്ച സാഹചര്യത്തിൽ, ഇതുയർത്തുന്ന ഭീഷണിയിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന്  സുദർശന ചക്രം സഹായിക്കുമെന്നാണ് കരുതുന്നത്.

സുദർശന ചക്രം വികസിപ്പിക്കുന്നതിലൂടെ 2035ഓടെ രാജ്യത്തെ പൊതു ഇടങ്ങൾക്കെല്ലാം ദേശീയ സുരക്ഷാ സംവിധാനത്തിന്‍റെ സംരക്ഷണം ലഭിക്കുമെന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞത്.

നിലവിൽ 2030ഓടെ ലോഞ്ച് ചെയ്യുന്നതിനുള്ള കുശ പ്രോജക്ടിന് ഡി.ആർ.ഡി ഒ അംഗീകാരം നൽകിയിട്ടുണ്ട്. വ്യോമാ ക്രമണങ്ങളെക്കുറിച്ച് സാറ്റലൈറ്റുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് വിവരം ശേഖരിച്ച് ആക്രമണത്തെക്കുറിച്ച് വ്യോമ മേഖലക്ക് വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുമെന്നതാണ് ഇതിന്‍റെ സവിശേഷത.

Tags:    
News Summary - what is prime minister mentioned Sudarsana chakra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.