സ്വാതന്ത്യ ദിനത്തിൽ ആനുവൽ ഫാസ്റ്റ്ടാഗ് അവതരിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി; ഒറ്റ ദിവസംകൊണ്ട് വാങ്ങിയത് 1ലക്ഷത്തിൽപ്പരം ആളുകൾ

രാജ്യത്തെ 1150 ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് ആനുവൽ പാസ്സ് വിജയകരമായി നടപ്പാക്കി ദേശീയ പാതാ അതോറിറ്റി. മികച്ച പ്രതികരണമാണ് ഉപയോക്താക്കൾക്കിടയിൽ ഇതിന് ലഭിച്ചത്. സ്വാതന്ത്യ ദിനത്തിലാണ് ഫാസ്റ്റ് ടാഗ് പുറത്തിറക്കിയത്. ആദ്യ ദിവസം തന്നെ 1.4 ലക്ഷം പേർ ഫാസ്റ്റ് ടാഗ് വാങ്ങുകയും 1.39 ലക്ഷത്തിന്‍റെ ട്രാൻസാക്ഷൻ നടക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ഏകദേശം 25000ഓളം ഉപയോക്താക്കളാണ് നിലവിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ രാജ്യമാർഗ് ആപ്പ് ഉപയോഗിക്കുന്നത്. അതുപോലെ ആനുവൽ ഫാസ്റ്റ് ടാഗ് ഉപയോക്താക്കൾക്ക് ടോൾ ഫ്രീ സീറോ ഡിഡക്ഷൻ മെസേജുകളും ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്. 

ഓരോ ടോൾ പ്ലാസകളിലും സുഗമമായ യാത്രാനുഭവം ലഭ്യമാക്കുന്നതിന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും. 1033 എന്ന ടോൾ ഫ്രീ നമ്പർ വഴി ഫാസ്റ്റ് ടാഗ് സംബന്ധിച്ച് പരാതികൾ അതോറിറ്റിയെ അറിയിക്കാമെന്നും ഹൈവേ അതോറിറ്റി അറിയിച്ചു.

ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 3000 രൂപ അടച്ച് ആനുവൽ ഫാസ്റ്റ് ടാഗ് നേടാം. ഇതുപയോഗിച്ച് 200 ടോൾ പ്ലാസകളിൽക്കൂടി യാത്ര ചെയ്യാനാകും. എല്ലാ വാണിജ്യേതര വാഹനങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും . ചാർജ് ചെയ്ത് 2 മണിക്കൂറിനുള്ളിൽ തന്നെ ആക്ടീവാകും. രാജ്യമാർഗ് ആപ്ലിക്കേഷൻ വഴിയാണ് പണമടക്കേണ്ടത്.

Tags:    
News Summary - Annual fast tag introduced by national high way authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.