സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നഡ്ഡയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പാർലമെന്‍ററി ബോർഡിന്‍റെ യോഗത്തിനുശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ആഴ്ചകളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനം.

തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവായ സി.പി. രാധാകൃഷ്ണന്‍ ഝാർഖണ്ഡ് ഗവർണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബി.ജെ.പിയുടെ മുൻ അധ്യക്ഷനും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയുമായിരുന്നു.

കഴിഞ്ഞ മാസമാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്.

Tags:    
News Summary - BJP names CP Radhakrishnan as NDA Vice Presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.