മാതാവിനെ ബലാത്സംഗം ചെയ്ത് 39കാരൻ മകൻ; പണ്ട് വിവാഹേതര ബന്ധമുണ്ടായിരുന്നു, അതിനുള്ള ശിക്ഷയെന്ന്

ന്യൂഡൽഹി: 65 വയസ്സുള്ള മാതാവിനെ രണ്ടുതവണ ബലാത്സംഗത്തിനിരയാക്കി 39 വയസ്സുകാരൻ മകൻ. വർഷങ്ങൾക്ക് മുമ്പ് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് സംശയിച്ച് മകൻ തന്നെ ശിക്ഷിക്കുകയായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. സെൻട്രൽ ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. മകൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി മാതാവ് നൽകിയ പരാതിയിൽ യുവാവ് അറസ്റ്റിലായി.

ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിൽ പോയിരുന്നു. ഇതിനിടെ ഡൽഹിയിലുള്ള മകൻ പിതാവിനെ വിളിച്ച് ഉടൻ മടങ്ങിയെത്താൻ നിർബന്ധിച്ചു. അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും പറയുകയായിരുന്നു. ആഗസ്റ്റ് 1ന് കുടുംബം ഡൽഹിയിൽ തിരിച്ചെത്തി. ഇതിനുപിന്നാലെ മകൻ മാതാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ഭയന്ന മാതാവ് മൂത്ത മകളുടെ വീട്ടിൽ അഭയം തേടി.

സംഭവം ആരോടും പറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീടും രാത്രി എത്തി മകൻ ബലാത്സംഗത്തിനിരയാക്കി. ഇതോടെയാണ് മാതാവ് പരാതി നൽകിയത്.

മുൻകാല പെരുമാറ്റത്തിന് ശിക്ഷിക്കുകയാണെന്നാണ് അയാൾ ബലാത്സംഗം ചെയ്തതെന്ന് ഹൗസ് ഖാസി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags:    
News Summary - Delhi man held for raping mother twice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.