മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ പുതിയ പൊലീസ് കമീഷണർ

ന്യൂഡൽഹി: സിവിൽ ലൈൻസ് ക്യാമ്പ് ഓഫിസിൽ നടന്ന പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടതിനു ഒരു ദിവസത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സതീഷ് ഗോൾച്ചയെ ഡൽഹി പൊലീസിന്റെ 26-ാമത് കമീഷണറായി നിയമിച്ചു.

ജൂലൈ 31ന് മുൻഗാമിയായ സഞ്ജയ് അറോറ വിരമിച്ചതിനു ശേഷം എസ്‌.ബി‌.കെ സിങ്ങിനായിരുന്നു കമീഷണറുടെ അധിക ചുമതല. 1992 ബാച്ച് ഐ‌.പി.എ‌എസ് ഉദ്യോഗസ്ഥനാണ് നിലവിൽ നിയമിതനായ സതീഷ് ഗോൾച്ച.

ഗോൾച്ച നിലവിൽ തിഹാർ ജയിലിന്റെ ഡയറക്ടർ ജനറലാണ്. 2024 മെയ് 1ന് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്. ഡൽഹി പൊലീസിൽ സ്പെഷൽ കമീഷണർ ഓഫ് പൊലീസ് (ക്രമസമാധാനം), സ്പെഷൽ കമ്മീഷണർ (ഇന്റലിജൻസ്), അരുണാചൽ പ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ ഇ​ദ്ദേഹം വഹിച്ചിട്ടുണ്ട്. ഡൽഹി പൊലീസിൽ ഡി‌.സി.‌പിയായും ജോയിന്റ് സി‌.പിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബുധനാഴ്ച ‘ജൻ സൺവായ്’ പരിപാടിക്കിടെയാണ് ഗുജറാത്തിൽ നിന്നുള്ള സക്രിയ രാജേഷ്ഭായ് ഖിംജിഭായ് എന്നയാൾ മുഖ്യമന്ത്രിയുടെ മുടിയിൽ പിടിച്ചുവലിക്കുകയും ആക്രമിക്കുകയും ചെയ്തു. പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. പിന്നീട്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

Tags:    
News Summary - Delhi gets new police Commissioner day after attack on CM Rekha Gupta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.