ന്യൂഡല്‍ഹി: പൗരനാണോ എന്ന് പരിശോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐ.ഡി കാർഡും പൗരത്വ രേഖകളായി അംഗീകരിക്കാനാവില്ല. അതിനാൽ ഇവ വോട്ടര്‍പട്ടിക തീവ്ര പരിശോധനക്കുള്ള രേഖകളായി കണക്കാക്കാനാവില്ലെന്നും കമീഷൻ ബോധിപ്പിച്ചു. സുപ്രീം കോടതി അഭിപ്രായം തള്ളിയാണ് ഈ രണ്ടു നിലപാടുകളും കമീഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചത്.
അതേസമയം വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായതുകൊണ്ട് ആരുടെയെങ്കിലും പൗരത്വം ഇല്ലാതാകില്ലെന്ന വാദവും കമീഷന് മുന്നോട്ടുവെച്ചു. ആധാർ തിരിച്ചറിയൽ രേഖ മാത്രമാണ് എന്ന നിലപാട് കമീഷൻ ആവർത്തിച്ചു.
വ്യാജമായവ ധാരാളമുള്ളതിനാൽ റേഷന്‍ കാര്‍ഡും അംഗീകരിക്കാനാവില്ല. വോട്ടര്‍ പട്ടിക പരിഷ്കരിക്കൽ നിയമങ്ങളുടെയോ വോട്ടര്‍മാരുടെ മൗലികാവകാശങ്ങളുടെയോ ലംഘനമല്ലെന്നും എതിർ സത്യവാങ്മൂലത്തിലുണ്ട്. ഇതിന് ഹരജിക്കാർ ഒരാഴ്ചക്കകം മറുപടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.