സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ടു പെൺമക്കളും മരിച്ചു

റായ്ചൂർ: കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവ് രണ്ടു പെൺമക്കളും മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ടു മക്കളും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മാവതി (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. 

രമേഷ് രണ്ടേക്കറിൽ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രമേഷ് പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ എല്ലാവരും അമരക്കയും റൊട്ടിയും ചോറും സാമ്പാറും കഴിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. നാല് മണിയോടെ ഇവരെ ആശുപത്രിയിലെത്തിച്ചു.

രമേഷും നാഗമ്മയും ചികിത്സ ലഭിക്കുന്നതിനു മുൻപ് തന്നെ മരിച്ചു. ദീപ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്.

Tags:    
News Summary - Man, two daughters die of suspected food poisoning in Karnataka's Raichur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.