പ്രതീകാത്മക ചിത്രം

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യിക്കാൻ ഇനി സ്ത്രീ ജീവനക്കാരുടെ സമ്മതം വേണം; ഉത്തരവുമായി ഒഡിഷ സർക്കാർ

ഭുവനേശ്വർ: ഒഡിഷയിൽ ഇനി നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്ക് സ്ത്രീ ജീവനക്കാരിൽ നിന്ന് സ്ഥാപനങ്ങൾ സമ്മത പത്രം വാങ്ങണം. 1956ലെ ഒഡിഷ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം തൊഴിൽ ഇ.എസ്.ഐ വകുപ്പാണ് ഉത്തരവിറക്കിയത്.

രാത്രി ഷിഫിറ്റുകളിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾ സ്വമേധയാ അനുവാദം എഴുതി നൽകണം. രാത്രി സമയത്ത് ഒറ്റക്ക് ജോലി ചെയ്യുന്നതൊഴിവാക്കാൻ ഒരേ സമയം മൂന്ന് സ്ത്രീകളെങ്കിലും ഷിഫ്റ്റിലുണ്ടായിരിക്കണമെന്നും ഇവരുടെ മേൽ നോട്ടത്തിന് ഒരു സ്ത്രീയും ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സ്ത്രീ ജീവനക്കാരെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തെത്തിക്കുന്നതിനും തിരികെ കൊണ്ടു വിടുന്നതിനുമുള്ള വാഹനനത്തിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഉണ്ടായിരിക്കണം. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാരുടെ ബയോഡാറ്റ സ്ഥാപന ഉടമ പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തൊഴിലിടത്തിൽ ജീവനക്കാർക്ക് ശുചി മുറിയും കുടിവെള്ളവും ഉറപ്പാക്കണമെന്നും സി.സി.ടിവി ഉണ്ടായിരിക്കണ മെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീ ജീവനക്കാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് രാത്രിയും പകലും ഷിഫ്റ്റ് മാറുമ്പോൾ മിനിമം 8 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറ‍യുന്നു.

Tags:    
News Summary - Firms in Odisha must get women's consent to do night shift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.