പിറന്നാൾ ആഘോഷത്തിനിടെ യുവതിക്കൊപ്പം നൃത്തം, വിഡിയോ വൈറൽ; പൊലീസുകാർക്ക് സസ്പെൻഷൻ

ഭോപാൽ: മധ്യപ്രദേശിൽ പിറന്നാൾ ആഘോഷത്തിനിടെ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ വൈറലായതിനു പിന്നാലെ പൊലീസുകാർക്ക് സസ്പെൻഷൻ. ദാതിയ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും കോൺസ്റ്റബിളുമാണ് സസ്പെൻഷന് വിധേയരായത്. സ്വകാര്യ ഹോട്ടലിൽ കോൺസ്റ്റബിളിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ രണ്ടിന് സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. അശ്ലീല ചേഷ്ടകൾ കാണിക്കുന്ന നൃത്തത്തിന്‍റെ വിഡിയോ പുറത്തുവന്നതോടെ ഇരുവരെയും സസ്പെൻഡ് ചെയ്യാൻ എസ്.പി സൂരജ് വർമ ഉത്തരവിടുകയായിരുന്നു.

ഹോട്ടലിൽ നടന്ന പരിപാടിക്കായി പ്രഫഷനൽ ഡാൻസർമാരെ ഉൾപ്പെടെ ക്ഷണിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ശിവപുരിയിൽ ക്രിമിനൽ കേസിലെ പ്രതിക്കും യുവതിക്കുമൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഡിയോ വിവാദമായത്. രണ്ട് സംഭവത്തിലും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ട് വരുന്ന മുറയ്ക്ക് ഉദ‍്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചേക്കും.

Tags:    
News Summary - MP Cops Suspended After Viral Video Shows Obscene Dance With Women Performers At Constable’s Birthday Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.