മുഖ്യമന്ത്രി കൈയോങ്ങിയ ഐ.പി.എസ് ഓഫിസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം

ബംഗളൂരു: ഏപ്രിലിൽ നടന്ന കോൺഗ്രസ് കൺവെൻഷൻ വേദിയിലേക്ക് വിളിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ ഓങ്ങിയതിൽ പ്രതിഷേധിച്ച് സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ വ്യാഴാഴ്ച ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു. ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം.

സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും കൈയോങ്ങുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഈ മാസം ബരാമണി സ്വമേധയാ വിരമിക്കൽ തെരഞ്ഞെടുക്കുന്നതായി പറഞ്ഞു.

പൊലീസ് വകുപ്പിൽ 31 വർഷത്തെ സേവനമുള്ള അദ്ദേഹത്തിന് വിരമിക്കാൻ ഇനിയും നാല് വർഷം കൂടി ബാക്കിയുണ്ട്. ഇതിനിടെയാണ് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം നൽകിയത്. 

Tags:    
News Summary - Narayan Baramani Appointed DCP of Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.