ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേർക്ക് കോടതിയിൽ ദിവസം മുഴുവൻ കൈ ഉയർത്തി നിൽക്കാൻ ശിക്ഷ. 2018ലെ ഒരു കേസ് പരിഗണിക്കവെ ജുഡീഷ്യൽ മജിസ്ട്രേറ്റ് സൗരഭ് ഗോയലാണ് ശിക്ഷ നൽകിയത്.
രാവിലെ 10 മുതൽ 11.40 വരെ രണ്ടുതവണ കേസ് വിളിച്ചിട്ടും പ്രതികൾ ജാമ്യ ബോണ്ടുകൾ നൽകിയില്ല. കഴിഞ്ഞതവണ വാദം കേട്ടപ്പോൾ നൽകിയ ഉത്തരവ് പാലിക്കാതെ പ്രതികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി പിരിയുംവരെ ശിക്ഷ നൽകുകയായിരുന്നു. കേസ് ആഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി. കുൽദീപ്, രാകേഷ്, ഉപാസന, ആനന്ദ് എന്നിവരാണ് കേസിലെ പ്രതികൾ. മറ്റു രണ്ട് പ്രതികൾ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.