ബിഹാറിൽ 35 ലക്ഷം വോട്ടർമാരെ ‘കാണാനില്ലെന്ന’ തെരഞ്ഞെടുപ്പ് കമീഷന്റെ വാദം തള്ളി തേജസ്വി യാദവ്; കമീഷൻ ബി.ജെ.പിയുടെ ഒരു വിഭാഗമായി മാറി​യെന്ന്

പട്ന: തെരഞ്ഞെടുപ്പ് പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ സമയത്ത് ബിഹാറിലുടനീളം രജിസ്റ്റർ ചെയ്ത വിലാസങ്ങളിലുള്ള 35 ലക്ഷത്തിലധികം വോട്ടർമാരെ കണ്ടെത്തിയില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വാദം തള്ളിക്കളഞ്ഞ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്.

കേന്ദ്രത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ ‘പ്രകോഷ്ട്’ (വിഭാഗം) ആയി തിരഞ്ഞെടുപ്പ് കമീഷൻ മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരം പ്രചാരണം നടത്തുകയാണെന്നും ബിഹാർ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്തെ 7.9 കോടി വോട്ടർമാരിൽ ഏകദേശം ഏഴ് കോടി (88.65 ശതമാനം) പേർ സമർപ്പിച്ച എണ്ണൽ ഫോമുകൾ ലഭിച്ചതായും രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 35.69 ലക്ഷമാണെന്നും ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത് മൊത്തം വോട്ടിന്റെ 4.5 ശതമാനംവരും. 

15 ശതമാനം വരെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ഭരണകക്ഷിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് വിവരമുണ്ട്. പ്രത്യേകിച്ച് നദീതീര പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ദുർബലരായ ഈ ജനങ്ങൾ എന്നും യാദവ് അവകാശപ്പെട്ടു.

‘ഞങ്ങൾ എസ്.ഐ.ആറിനെ സ്വയം എതിർക്കുന്നു. പക്ഷേ, ഇത്തരം പ്രചാരണത്തിലൂടെ ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്താൻ ശ്രമിക്കുന്ന നീക്കം അപകടകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്ക് വേണ്ടി ഈ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചാൽ പിന്നീട് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ പോലും ഇത് ബാധിക്കുമെന്ന് നാം ഓർക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു.

Tags:    
News Summary - Tejashwi Yadav rubbishes EC’s claim of 35 lakh voters in Bihar not found at their registered addresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.