സംഭൽ (യുപി): രാഹുൽ ഗാന്ധിക്കെതിരായ ‘വിവാദ’ പരാമർശ കേസ് സെപ്റ്റംബർ 26ന് സംഭലിലെ പ്രദേശിക കോടതി പരിഗണിക്കും. ഡൽഹിയിലെ കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 15ന് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ നടത്തിയ പരാമർശം സംബന്ധിച്ചാണ് ഹരജി.
കീഴ് കോടതിയിൽ നിന്നുള്ള രേഖകൾ ലഭ്യമല്ലാത്തതിനാലാണ് കേസ് മറ്റൊരു ദിവസത്തേക്ക് അഡീഷനൽ ജില്ല ജഡ്ജി മാറ്റിയത്. ‘ഞങ്ങളുടെ പോരാട്ടം ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനുമെതിരെയാണ്’ എന്ന് രാഹുൽ പറഞ്ഞുവെന്നും ഇത് രാജ്യത്തെ പൗരന്മാരോടും ജനാധിപത്യത്തോടുമുള്ള അനാദരവ് പ്രകടമാക്കുന്നുവെന്നുമാണ് ഹിന്ദു ശക്തി ദൾ പ്രവർത്തകൻ സിമ്രാൻ ഗുപ്ത ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.