ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഇതിലൊരാൾ പാകിസ്താനിയാണെന്ന് സംശയിക്കുന്നു.
ഏറ്റുമുട്ടലിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഗുദാർ വനമേഖലയിലെ തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് തിരിച്ചടിച്ചു. പെർഭാത് ഗൗർ, ലാൻസ് നായിക് നരേന്ദർ സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ.
തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഒരു ഭീകരവാദിയെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേർ മരിക്കുകയായിരുന്നു. ചികിത്സയിലുള്ള ഓഫിസറുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.