ഓൺലൈനായി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചു; യുവതിക്ക് നഷ്ടമായത് 18 ലക്ഷം രൂപ

മുംബൈ: ഓൺലൈനായി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച യുവതിക്ക് 18.5 ലക്ഷം രൂപ നഷ്ടമായി. ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവൻ നഷ്ടപ്പെടുകയായിരുന്നു. ഈ മാസം ആദ്യമാണ് സംഭവം.

ആ​ഗസ്റ്റ് 4ന് പാൽ കമ്പനിയിലെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഒരാൾ വയോധികയെ വിളിച്ചു. പാൽ ഓർഡർ ചെയ്യുന്നതിനായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് വയോധികയുടെ മൊബൈലിലേക്ക് ലിങ്ക് അയച്ചു. കോൾ കട്ട് ചെയ്യാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് വയോധിക ലിങ്കിൽ ക്ലിക്ക് ചെയ്ത് കോളിൽ തുടർന്നെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ കോൾ കട്ട് ചെയ്തു. അടുത്ത ദിവസവും വീണ്ടും കോൾ വരുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

സംശയം തോന്നിയ വയോധിക ബാങ്ക് പോയി വിവരങ്ങൾ തിരക്കിയപ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ തന്റെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാൻ കാരണമായതെന്നും അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോ​ഗമിക്കുകയാണ്. 

Tags:    
News Summary - Woman Loses Rs 18 Lakh While Attempting To Order Milk Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.