എൻ.കെ പ്രേമചന്ദ്രൻ എം.പി

130-ാം ഭരണഘടനാ ഭേദഗതി ബിൽ ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുളള നിഗൂഢമായ നീക്കത്തിന്റെ ഭാഗം- എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ന്യൂഡൽഹി: ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുളള നിഗൂഢ നീക്കമാണ് 130-ാം ഭരണഘടനാ ഭേദഗതി ബില്‍ എന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ പറഞ്ഞു. ബില്ലിന്‍റെ അവതരണാനുമതിയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു എം.പി. ഭരണഘടനാ ഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് ഏറ്റവും കുറഞ്ഞത് 2 ദിവസം മുമ്പയെങ്കിലും അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ചട്ടം പോലും ലംഘിച്ചിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ഭേദഗതി ചെയ്യുന്ന ബില്ലാണ് ചട്ടങ്ങള്‍ ലംഘിച്ച് ധൃതഗതിയില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബില്ലിന്‍റെ അവതരണാനുമതി നിഷേധിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ​

അമിത് ഷാ ഇടപെടുകയും ബില്‍ ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയ്ക്ക് വിടുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി പരിഗണിച്ച ശേഷം ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്നും വാദമുഖം ഉന്നയിച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുവാനുളള അധികാരമോ അവകാശമോ ഇല്ലാതിരിക്കുമ്പോള്‍ അത്തരത്തിലൊരു ബില്‍ സഭ പരിഗണിച്ച് ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിക്ക് വിടുവാനുളള അവകാശമില്ലായെന്ന നിയമപ്രശ്നം എം.പി ഉന്നയിച്ചു.

പാര്‍ലമെന്‍ററി ജനാധിപത്യവ്യസ്ഥയില്‍ അധിഷ്ഠിതമായ മന്ത്രിസഭ ഭരണസംവിധാനത്തെ ദൂര്‍ബലപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ബില്‍ ഒരു കാരണവശാലും ലോകസഭയുടെ നിയമനിര്‍മ്മാണ അധികാര പരിധിയില്‍ വരുന്നില്ലായെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ പറഞ്ഞു.

Tags:    
News Summary - 130th Constitutional Amendment Bill is part of a mysterious move to overthrow non-BJP state governments - N.K. Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.