തിരുവനന്തപുരത്ത് ഗവൺമെന്റ് എല്‍.പി സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയായിരുന്നു.

ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ചിക്കന്‍ കറിയില്‍ നിന്നോ ചോറില്‍ നിന്നോ ആയിരിക്കും ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം.

പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കുട്ടികളെ ചികിത്സക്കായി എത്തിച്ചത്. നിലവില്‍ രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ടു വയസുള്ള ചിരഞ്ജീവിയും കിഴക്കനേല സ്വദേശിയായ ആറു വയസുള്ള വജസ്സുമാണ് പാരിപ്പള്ള മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ചികിത്സക്കുശേഷം വീട്ടിലേക്ക് പോയ മറ്റു കുട്ടികള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ വിവരം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന് വിമര്‍ശനമുണ്ട്. 

Tags:    
News Summary - 25 children at Government LP School in Thiruvananthapuram suffer from food poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.