കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവദമ്പതികളടക്കം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിക്കു സമീപം ദേശീയ പാത 183ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്‍റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ദീപുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.