കലക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ; ജഡത്തിന് ദിവസങ്ങളുടെ പഴക്കം

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ വെള്ളത്തിൽ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടത്. വൈകിട്ടോടെ ടാങ്കിലെ വെള്ളം വറ്റിച്ച് ജഡം പുറത്തെടുത്തു.

ഈ ടാങ്കിൽ നിന്നാണ് കളക്ടറേറ്റിലെ ഡി ബ്ലോക്കിൽ വെള്ളം എത്തിക്കുന്നത്. എന്നാൽ ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടൻ തന്നെ ടാങ്ക് വ്ത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും അധികൃതർ എ.ഡി.എം പി. സുരേഷ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ്‌ ബെഞ്ച് പ്രവർത്തനം നിർത്തിവെച്ചിരുന്നു. സീലിങ് വഴി അകത്തെത്തിയ മരപ്പട്ടി ഹാളിൽ മൂത്രമൊഴിച്ചുവെക്കുകയായിരുന്നുവെന്ന് കരുതുന്നു. ഹൈകോടതിയിലെ ഒന്നാംനമ്പർ ചേമ്പറിലാണ് സംഭവം.

കോടതിമുറിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ആണ് സിറ്റിങ് നിർത്തിവെച്ചത്. അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മരപ്പട്ടിയുടെ മൂത്രത്തിന്റെ മണം പരന്നിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ ഒരു മരപ്പട്ടിയെ പിടികൂടി.

Tags:    
News Summary - asian palm civet found dead in kozhikode collectorate water tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.