ഓട്ടോ കൂലി കൂടിയെന്ന് പറഞ്ഞ് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവർക്ക് മർദനം

വർക്കല: ഓട്ടോ കൂലി കൂടിയെന്ന് പറഞ്ഞ് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ മർദിച്ചു. വര്‍ക്കല പാപനാശം കൊച്ചുവിള ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറി (55)നാണ് മര്‍ദനമേറ്റത്.

കാറിൽ എത്തിയ സംഘം ഓട്ടോ സ്റ്റാൻഡിൽ ഉണ്ടായിരുന്ന സുനിൽകുമാറിനെ മർദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

തന്‍റെ വാഹനത്തില്‍ ഓട്ടം പോയതിന് 100 രൂപ കൂലി വാങ്ങിയെന്നും ഇത് കൂടുതലാണെന്നും പറഞ്ഞായിരുന്നു മര്‍ദനമെന്ന് സുനിൽകുമാർ പറയുന്നു. തന്നെ ആക്രമിച്ചവരെ കണ്ടാൽ അറിയാമെന്ന് സുനിൽ കുമാർ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ സുനിൽ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Auto driver with heart condition beaten up for saying increased auto fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.