മെയ്, ജൂൺ മാസങ്ങളിൽ അവധിയാകാം, സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം

സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തിൽ മൂന്ന് പരീക്ഷ എന്നത് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ. സ്‌കൂൾ സമയമാറ്റം വർധിപ്പിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച് അവധിയുടെ കാര്യത്തിലാണ്. ചൂട് വർധിച്ച മാസമാണ് മെയ് മാസം. മെയ് മാസവും ജൂൺ മാസവും ചേർത്ത് രണ്ട് മാസം അവധിയാക്കാം. അങ്ങനെയെങ്കിൽ ചൂട് വർധിച്ച കാലത്തും മഴ വർധിച്ച കാലത്തും കുട്ടികൾക്ക് അവധി ലഭിക്കും' എന്നാണ് കാന്തപുരം പറഞ്ഞത്.

ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് കാന്തപുരത്തിന് മന്ത്രി ഉറപ്പ് നൽകി. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സമയമാറ്റം – അവധി മാറ്റം എന്നിവ കാന്തപുരം ഇവിടെ സൂചിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായ ഒരു കമ്മറ്റിയെ ഇതിനായി ചുമതലപ്പെടുത്തൂ. താൻ ഉസ്താദിന്റെ ആരാധകനാണ്.

ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുമെന്നതിൽ തർക്കമില്ല. എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളോട് തുല്യ സ്നേഹമാണുള്ളത്. കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വേണം. എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ച നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - May and June may be holidays, Kanthapuram issues suggestions on changing school timings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.