ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടില്‍നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു

പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു. ആലപ്പുഴ അര്‍ത്തൂങ്കല്‍ സ്വദേശി പാലത്തിങ്കല്‍ തൈ വീട്ടില്‍ ടിറ്റു(36) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം.ഹാര്‍ബറിലെ മത്സ്യവുമായി എത്തിയ ഭാരത് സാഗര്‍ എന്ന ബോട്ടില്‍ നിന്ന് ഇറങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു.

രാത്രി പത്ത് മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

Tags:    
News Summary - man died after slipped from fishing boat into the lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.