പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിന് 500 മീറ്റർ അകലെ ബാരിക്കേഡ് വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വിദ്യാർഥികൾ ബാരിക്കേഡുകൾ മറികടന്ന് എം.എൽ.എ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
അതേസമയം, മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. മോശം ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2023ലാണ് തനിക്ക് ആദ്യം മെസേജ് അയച്ചതെന്ന് യുവതി പറയുന്നു. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടെലഗ്രാമിൽ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്.
ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നത് കൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ‘ഐ ഡോണ്ട് കെയര്‍’ എന്നായിരുന്നു മറുപടിയെന്നും യുവതി വ്യക്തമാക്കി. യുവതിയുമായി രാഹുൽ സംസാരിച്ചുവെന്ന് പറയുന്ന വിഡിയോ കോളിന്റെയും മെസേജിന്റെയും സ്ക്രീൻ ഷോട്ടും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.