കൊച്ചി: സംസ്ഥാനത്തെ മദ്യവിപണന നയവും മയക്കുമരുന്ന് വ്യാപനവും പ്രാദേശിക തെരഞ്ഞെടുപ്പില്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമീഷന് ചെയര്മാന് ബിഷപ് യുഹാനോന്‍ മാര്‍ തെയോഡോഷ്യസ്. പാലാരിവട്ടം പി.ഒ.സി.യില്‍ സമിതിയുടെ സംസ്ഥാനതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
നിലവിലെ മദ്യത്തില്‍ നിന്ന് ഒരുതുള്ളി പോലും കൂടുതൽ അനുവദിക്കില്ലെന്ന് പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചവര്‍ തല്‍സ്ഥിതി പുറത്തുവിടണം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മദ്യവും മാരക രാസലഹരികളും സുലഭമായി ലഭിക്കുന്ന ഗുരുതര സ്ഥിതിവിശേഷം ഉണ്ടായതെന്നും ബിഷപ് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷം കെ.സി.ബി.സി. മദ്യവിരുദ്ധ കമീഷന് സെക്രട്ടറിയും സമിതി ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ഫാ. ജോണ്‍ അരീക്കലിന് യാത്രയയപ്പ് നൽകി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.