മദ്യലഹരിയിൽ അമിത്​ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തി; ജോലിയിൽ നിന്ന്​ മാറ്റി നിർത്തി

നെടുമ്പാശ്ശേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക്​ നിയോഗിച്ച ഉദ്യോഗസ്ഥൻ മദ്യപിച്ച്​ എത്തിയതിനെ തുടർന്ന്​ ജോലിയിൽ നിന്ന്​ മാറ്റി നിർത്തി. കെ.എ.പി ബറ്റാലിയനിലെ അസിസ്റ്റൻറ്​ കമാൻഡന്‍റ്​ എസ്​. സുരേഷാണ്​ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിക്ക്​ മദ്യപിച്ച്​ എത്തിയത്​.

ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി​. വ്യാഴാഴ്ച രാത്രിയാണ്​ സംഭവം. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക്​ വിധേയനാക്കിയിരുന്നു.

ഇയാളുടെ ചില ചേഷ്ടകളും സംശയം ജനിപ്പിച്ചു. വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ്​ വിവരം. മുമ്പ്​ പ്രധാനമന്ത്രിയുടെ സുരക്ഷക്കെത്തിയ ഉദ്യോഗസ്ഥനും മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.

Tags:    
News Summary - came as drunk for the security duty of Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.