തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഒരുക്കിയ ‘അറ്റ് ഹോം’ പരിപാടി ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർക്ക് അതൃപ്തി. എന്നാൽ, അതിന്റെ പേരില്‍ സര്‍ക്കാറിന് കത്ത് നല്‍കുന്നതടക്കം നടപടികൾ വേണ്ടതില്ലെന്നാണ് രാജ്ഭവന്‍ തീരുമാനം.
ഗവര്‍ണറും സര്‍ക്കാറും തമ്മിലെ പോര് രൂക്ഷമായിനിന്ന ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തും അറ്റ് ഹോം പരിപാടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബഹിഷ്‌കരിച്ചിട്ടുണ്ട്. സ്വതന്ത്ര്യദിന വൈകുന്നേരം സംസ്ഥാനത്തെ പ്രമുഖര്‍ക്ക് രാജ്ഭവനില്‍ വിരുന്നൊരുക്കുന്നതാണ് ‘അറ്റ് ഹോം’ പരിപാടി. ഇതിലേക്ക് രാജ്ഭവന്‍ ചോദിച്ച തുക സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വി.സി നിയമന വിഷയങ്ങളിലും പൊതുചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിലും ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പോര് നിലനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.