അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ രൂക്ഷമായി വിമർശിച്ചും, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെ പിന്തുണച്ചും കെ.എസ്.യു രംഗത്ത്. എം.എസ്.എഫ് വർഗീയ സംഘടനയെന്നും, പി.കെ നവാസ് വർഗീയ വാദിയുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്‍റെ പ്രസ്താവന വിവരക്കേടിന്‍റെ ഭാഗമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.
കേരളത്തിൽ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിശലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ്. സഞ്ജീവ് നടത്തിയ പ്രസ്താവനയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വിമർശിച്ചു. എം.എസ്.എഫിനെ വർഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലന്നും പി.എസ്. സഞ്ജീവിന്‍റെയും ശശികല ടീച്ചറിന്‍റെയും സ്വരം ഒരു പോലെയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റഅ അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
എം.എസ്.എഫ് വർഗീയ സംഘടനയെന്നും, പി.കെ നവാസ് വർഗീയ വാദിയുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്‍റെ പ്രസ്താവന വിവരക്കേടിന്‍റെ ഭാഗമെന്ന് പറയാതെ വയ്യ."പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുത്". കേരളത്തിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ്. സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവന.
എം.എസ്.എഫിനെ വർഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പി.എസ്. സഞ്ജീവിന്‍റെയും ശശികല ടീച്ചറിന്‍റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ..
വർഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് എക്കാലവും സി.പി.എമ്മിനും എസ്.എഫ്.ഐക്കും ഹോബിയാണ്. മതേതരത്വവും ജനാധിപത്യവും പറയാനും പ്രവർത്തിക്കാനും ഇല്ലാതെവരുമ്പോൾ വർഗീയത പറയുകയല്ലാതെ പിന്നെയെന്താണ് ഫാഷിസ്റ്റുകൾ ചെയ്യുക? എം.എസ്.എഫിനെ വർഗീയ സംഘടനയാക്കുകയും പി.കെ. നവാസിനെ വർഗീയവാദിയാക്കുകയും ചെയ്യുന്നതിലൂടെ എസ്.എഫ്.ഐ പ്രസിഡന്റ് പി.എസ്. സഞ്ജിവ് ചെയ്യുന്നത് മറിച്ചൊന്നല്ല.
കേരളം ഈ നൂറ്റാണ്ടിൽ കണ്ട കൊടും വർഗീയത പ്രചരിപ്പിക്കുന്ന, മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് സി.പി.എം. അതിന് എത്രയോ ഉദാഹരണം നമ്മൾ കണ്ടതാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജിന് പരസ്യപിന്തുണ പ്രഖാപിച്ചത് ഹിന്ദു മഹാസഭയാണ്. അതിനെ ഹൃദയംകൊണ്ട് പുണരുകയാണ് സ്വരാജും സി.പി.എമ്മും ചെയ്തത്. എന്നിട്ടിപ്പോൾ എസ്.എഫ്.ഐക്ക് എം.എസ്.എഫ് വർഗീയ സംഘടന!
ഇതിനെല്ലാം പിന്നിൽ തികഞ്ഞ മുസ്ലിം വിരുദ്ധത ഒന്ന് മാത്രമാണ് എന്ന് വ്യക്തം. ഒപ്പം തുടർ പരാജയങ്ങളിലെ തീർത്താൽ തീരാത്ത നിരാശയും കലിയും. ഒന്നു പറയാം എം.എസ്.എഫ് മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. യു.ഡി.എസ്.എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ 'ഈ ഞഞ്ഞാ പിഞ്ഞാ' വർത്തമാനം ഒക്കെ നിർത്തുക അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.