കോഴിക്കോട്: ഓണവിപണിയില്‍ റെക്കോഡ് വിൽപനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഇത്തവണ 187 കോടിയുടെ വില്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് സാധിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ ഫെഡ് ഈ വിൽപന കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 കോടിയുടെ അധിക വില്പനയാണിത്.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനം സാധനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വില്പന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.