മെമു ട്രെയിൻ
തിരുവനന്തപുരം: എറണാകുളം – ഷൊർണ്ണൂർ മെമ്മു ട്രെയിൻ നിലമ്പൂർ വരെ നീട്ടിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. 66325/66326 എന്നീ നമ്പറുകളിലാണ് ട്രെയിൻ സർവീസ് നടത്തുക. സമൂഹമാധ്യമങ്ങൾ വഴിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയത് വഴി പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ നിറവേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
കൂടാതെ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറ് ട്രെയിനുകളിൽ രണ്ടുവീതം ജനറൽ കോച്ചുകൾ കൂടി റെയിൽവേ അനുവദിച്ചു. ഒരു സെക്കൻഡ് ക്ലാസ് ജനറലും ഒരു സെക്കൻഡ് ക്ലാസ് ചെയർകാർ ജനറൽ കോച്ചുമാണ് വർധിക്കുക.
ഇതിൽ രണ്ടെണ്ണം നിലമ്പൂർ-കോട്ടയം റൂട്ടിലോടുന്ന ട്രെയിനുകളിലാണ്. ഷൊർണൂർ-നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി. അബ്ദുൽ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേക്ക് കത്ത് നൽകിയിരുന്നു.
16366 നാഗർകോവിൽ ജങ്ഷൻ -കോട്ടയം പ്രതിദിന എക്സ്പ്രസ് (ആഗസ്റ്റ് 15)
16326 കോട്ടയം -നിലമ്പൂർ എക്സ്പ്രസ് (ആഗസ്റ്റ് 16)
16325 നിലമ്പൂർ- കോട്ടയം എക്സ്പ്രസ് (ആഗസ്റ്റ് 16)
56302 കൊല്ലം -ആലപ്പുഴ പാസഞ്ചർ (ആഗസ്റ്റ് 17)
56301 ആലപ്പുഴ -കൊല്ലം പാസഞ്ചർ (ആഗസ്റ്റ് 17)
56307 കൊല്ലം- തിരുവനന്തപുരം പാസഞ്ചർ (ആഗസ്റ്റ് 17) 56308 തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ (ആഗസ്റ്റ് 17)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.