കോഴിക്കോട്: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ട് ക്രമക്കേടിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ട്രോളി സംവിധായക ഐഷ സുൽത്താന. മര്യാദക്ക് തൃശ്ശൂർ വേണമെന്ന് പറഞ്ഞപ്പോൾ തന്നില്ലെന്നും അങ്ങ് എടുത്തതിനാണോ കുത്തി നോവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഐഷ ഫേസ്ബുക്കിൽ പരിഹാസ കമന്‍റിട്ടു.
ആ രണ്ട് സിസ്റ്റർമാർക്കും കേക്കുമായി പോകാന്നു വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്. ഇനിയിപ്പോ വല്ല യു.പിക്കാരനാണെന്നോ മറ്റോ സ്വയം പറയാം...-ഐഷ സുൽത്താന എഫ്.ബി പോസ്റ്റിൽ കുറിച്ചു.
നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, നിങ്ങൾക്ക് മനസാക്ഷിയുണ്ടോ? മറിയാദേക്ക് ഞാൻ തൃശൂർ വേണമെന്ന് പറഞ്ഞതല്ലേ... അപ്പൊ നിങ്ങൾ തന്നില്ല... പിന്നീട് ഞാൻ തൃശൂർ അങ്ങ് എടുത്തു (കള്ളവോട്ട് വഴി) അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്... 😬
ആ രണ്ട് സിസ്റ്റർമ്മാർക്കും കേക്കുമായി പോകാന്നു വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്..
ഇനിയിപ്പോ വല്ല up ക്കാരനാണെന്നോ മറ്റോ സ്വയം പറയാം... 😉
(ഇങ്ങനെ ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരു മഹാൻ ഇന്ന് കേരളത്തിൽ ഉണ്ട്, ആരാണ് അദ്ദേഹം? കറക്റ്റ് ഉത്തരം പറയുന്നവർക്ക് നാരങ്ങാ മുട്ടായി കിട്ടുന്നതായിരിക്കും...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.