പാലക്കാട് സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; പൊലീസ് തിരച്ചിലിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം. വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്.

സ്കൂളിന് പരിസരത്ത് നിന്ന് 10 വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം കുട്ടി എറിഞ്ഞതിന് പിന്നാലെ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദംകേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സ്കൂൾ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി.

ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Firecrackers exploded in Palakkad school premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.