ഹജ്ജ് ട്രെയ്നർ അഭിമുഖം മൂന്ന് കേന്ദ്രങ്ങളിൽ

കൊണ്ടോട്ടി: സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തെ ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കുള്ള ഇന്റർവ്യൂ ജൂലൈ 30, 31 തീയതികളിൽ കരിപ്പൂർ ഹജ്ജ് ഹൗസിലും ആഗസ്റ്റ് രണ്ടിന് കണ്ണൂരിലും ആഗസ്റ്റ് അഞ്ചിന് എറണാകുളത്തും നടക്കും.

മലപ്പുറം ജില്ലയിൽനിന്നുമുള്ള അപേക്ഷകർ ജൂലൈ 30ന് രാവിലെ 10ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ളവർ ജൂലൈ 31ന് രാവിലെ 10ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ളവർ ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവർ ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് എറണാകുളം കലൂർ വഖഫ് ബോർഡ് ഓഫിസ് എന്നിവിടങ്ങളിലാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

Tags:    
News Summary - Hajj trainer interview at three centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.