കൊല്ലപ്പെട്ട ശ്യാമ, പ്രതിയായ ഭർത്താവ് അജി

പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ആക്രമണത്തിൽ ബന്ധുക്കൾക്ക് ഗുരുതര പരിക്ക്

പുല്ലാട്: പത്തംതിട്ടയിലെ പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ പുല്ലാട് ആലുംന്തറയിലാണ് സംഭവം.

യുവാവിന്‍റെ ആക്രമണത്തിൽ ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിന് പിന്നാലെ രാത്രി തന്നെ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്.

കുടുംബകലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യയുടെ ബന്ധുക്കളെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ അജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Tags:    
News Summary - Husband stabs wife to death in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.