തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമം വഴി പുറത്തുവിടാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ നീക്കങ്ങളുണ്ടായത് സംസ്ഥാന വിവരാവകാശ കമീഷനിൽനിന്ന് തന്നെയാണെന്നും സിനിമ ലോബിയുടെ ഏജന്റുമാർ കമീഷനുള്ളിൽ പ്രവർത്തിക്കുന്നുണ്ടോയെന്നത് അന്വേഷിക്കട്ടേയെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ നയരൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ, തിങ്കളാഴ്ച കമീഷണർ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡോ. ഹക്കീമിന്റെ വെളിപ്പെടുത്തൽ.
റിപ്പോർട്ട് പുറത്തുവിട്ടതോടെ തനിക്കെതിരെ പ്രതികാര നടപടിയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ തന്റെ ബെഞ്ചിൽനിന്ന് മാറ്റി. സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനം മുഖ്യവിവരാവകാശ കമീഷണർ മറ്റൊരു അംഗത്തിന് മറിച്ചുനൽകി.
ഇതേതുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ള താൻ, ഓട്ടോയിലും ടാക്സിയിലുമാണ് കമീഷൻ ആസ്ഥാനത്ത് എത്തുന്നത്. കമീഷനുള്ളിലെ ഭിന്നതയെ തുടർന്ന് ആഗസ്റ്റ് നാലിലെ ഔദ്യോഗിക യാത്രയയപ്പ് ബഹിഷ്കരിച്ചതായും ഹക്കീം പറഞ്ഞു. അദ്ദേഹവുമായുള്ള വിശദ അഭിമുഖം ഇന്നത്തെ ‘വാരാദ്യമാധ്യമ’ത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.