വി.എം സുധീരൻ

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാതിരിക്കുന്നതാണ് നല്ലത് -വി.എം. സുധീരൻ

കോഴിക്കോട്: സിറ്റിങ് എം.പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്‍റുമായ വി.എം. സുധീരൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറ മത്സരിക്കട്ടെ. നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ എം.പിമാർ മത്സരിക്കേണ്ടിവരും. ഗ്രൂപ്പിനതീതമായി തെരഞ്ഞെടുപ്പിനെ നേരിടണം. ഗ്രൂപ്പിസത്തിന്റെ കെടുതികൾ കേരളത്തിലെ കോൺഗ്രസുകാർക്ക് അറിയാമെന്നും വി.എം. സുധീരൻ പറഞ്ഞു.  

Tags:    
News Summary - It is better for MPs not to contest for the assembly - V.M. Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.