കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് ഹെൽമറ്റ് കൊണ്ട് എറിഞ്ഞു തകർത്തു; യുവാക്കൾക്കായി തിരച്ചിൽ

ആലപ്പുഴ: കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് യുവാക്കൾ ഹെൽമറ്റ് കൊണ്ട് എറിഞ്ഞു തകർത്തു. ഉച്ചക്ക് ഒരു മണിയോടെ കൊറ്റുകുളങ്ങര ഭാഗത്താണ് സംഭവം.

വണ്ടാനത്ത് നിന്നും കരുനാഗപ്പള്ളിക്ക് വരികയായിരുന്നു ഹരിപ്പാട് ഡിപ്പോയിലെ ബസ്. എതിരെ ബൈക്കിൽ വന്ന യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ ബസിന് നേരെ അക്രമം നടത്തുകയായിരുന്നു.

സംഭവത്തിൽ യുവാക്കൾക്കെതിരെ കേസെടുത്ത കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - KSRTC bus glass smashed Youth with helmet in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.