അമൽ കൃഷ്ണൻ
ചാലക്കുടി: വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേ ചാലക്കുടി സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ അമൽ കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10:45നാണ് ആക്രമണം നടന്നത്. പടിഞ്ഞാറേ ചാലക്കുടി സ്വദേശി തൊട്ടിപറമ്പിൽ വീട്ടിൽ സുമീഷ് (42), സഹോദരൻ സുരേഷ് (40) എന്നിവരെ ഇവർ കുടുബമായി താമസിക്കുന്ന പടിഞ്ഞാറേ ചാലക്കുടിയിലുള്ള വീട്ടിലെ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു ഇയാൾ.
ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അമലിന്റെ പിതാവിന്റെ അനുജൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും ഇനിയും മദ്യപിക്കാൻ അനുവദിക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും സുരേഷ് പ്രതിയെ ഫോണിൽ വിളിച്ചറിയിച്ച വൈരാഗ്യത്താലാണ് വീട്ടിൽ കയറി ആക്രമിച്ചത്.
അമൽ കൃഷ്ണൻ ചാലക്കുടി, കാലടി പൊലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകളിൽ പ്രതിയാണ്. ചാലക്കുടി എസ്.എച്ച്.ഒ എം.കെ. സജീവ്, എസ്.ഐമാരായ ടി.വി. ഋഷിപ്രസാദ്, ജെയ്സൺ ജോസഫ്, സി.പി.ഒമാരായ കെ.എ. അജിൻ, എ.എ. മാർട്ടിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.