നിതിൻ, സുമേഷ്
ചാലക്കുടി: 5.54 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. കൊടകര ചെറുവത്തൂർചിറ സ്വദേശി കൊല്ലാട്ടിൽ വീട്ടിൽ നിതിൻ (33), പുത്തൂർ പൊന്നൂക്കര സ്വദേശി ശാസ്താംകുടം വീട്ടിൽ സുമേഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെ ചാലക്കുടി ടൗൺഹാളിന് മുന്നിലുള്ള ബസ് സ്റ്റോപ്പിനുള്ളിൽ നിൽക്കുകയായിരുന്ന ഇവരെ സംശയം തോന്നി പരിശോധിച്ചതിനെ തുടർന്നാണ് 5.170 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ പിടിച്ചെടുത്തത്. കേസിലെ ഒന്നാം പ്രതി നിതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് കൊടകരയിലുള്ള ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 1.145 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി എസ്.ഐമാരായ ടി.വി. ഋഷിപ്രസാദ്, ഇ.ആർ. സിജുമോൻ, എ.എസ്.ഐ ജിബി ബാലൻ, എസ്.സി.പി.ഒ. ആൻസൻ, സി.പി.ഒ മാരായ സന്ദീപ്, വിനോദ് തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐമാരായ സതീശൻ മഠപ്പാട്ടിൽ, പി.എം. മൂസ, എ.എസ്.ഐമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, എസ്.സി.പി.ഒ മാരായ ഷിജോ തോമസ്, ഇ.വി. ശ്രീജിത്ത്, കൊടകര സി.ഐ പി.കെ. ദാസ്, എസ്.ഐമാരായ സുരേഷ്, രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ഷീബ, ഗോകുലൻ, ജി.എസ്.സി.പി.ഒ സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.