മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ രാത്രിയും പോസ്റ്റ്മോർട്ടം നടപ്പാക്കിയതിന്റെ ഭാഗമായി ജീവനക്കാർക്ക് രണ്ട് ഷിഫ്റ്റ് ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും തുടർന്ന് രാത്രി എട്ട് വരെയുമാണ് രണ്ട് ഷിഫ്റ്റുകൾ.
മോർച്ചറിയുടെ പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും രാത്രി വെളിച്ചം ഉറപ്പു വരുത്താനും നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഡോ. ഹിതേഷ് ശങ്കർ ഫോറൻസിക് വിഭാഗം മേധാവിയായി ചുമതലയേറ്റതോടെയാണ് രാത്രി പോസ്റ്റ്മോർട്ടം ആരംഭിച്ചത്. വൈകീട്ട് ഏഴ് വരെ മൃതദേഹങ്ങൾ സ്വീകരിക്കും.
ഇൻക്വസ്റ്റ് പൂർത്തിയാക്കി ഏഴിനകം ലഭിക്കുന്ന മൃതദേഹങ്ങൾ അന്നു തന്നെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഡോ. ടി.എസ്. ഹിതേഷ് ശങ്കർ അറിയിച്ചു. രാത്രി പോസ്റ്റ് മോർട്ടം ആരംഭിച്ചതോടെ പൊതുജനങ്ങളുടെയും പൊലീസിന്റെയും അലച്ചിലും കാത്തിരിപ്പും ഒഴിവാകും. മൃതദേഹങ്ങൾ സൂക്ഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.