വെള്ളമുണ്ട: ബാണാസുര സാഗറിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ സമീപത്തെ പുഴകളിൽ മീൻചാകര. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിവരുന്ന മീൻപിടിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. രണ്ട് ഷട്ടർ 75 സെന്റീമീറ്റർ ഉയർത്തിയതോടെ വലിയ മീനുകൾ വെള്ളത്തിനൊപ്പം പുറത്തേക്കൊഴുകി വരുന്നു. ഇവയെ വലയിലാക്കുന്നതിനായി സമീപത്തെ പുഴയുടെ ഇരുകരകളിലും രാവിലെ മുതൽ പ്രദേശവാസികളും പുറത്ത് നിന്നെത്തുന്നവരും കാത്തുനിൽക്കുകയാണ്. പ്രദേശത്ത് മീൻപിടിത്തം മുമ്പെ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും
റോഡും പുഴയും മീൻപിടുത്തക്കാരെയും കാഴ്ചക്കാരെയും കൊണ്ട് നിറയുകയാണ് എല്ലാ ദിവസവും. ഷട്ടറിനരികിലെ പുഴയിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും കരയിൽനിന്ന് മീൻ വരുന്നത് നോക്കി നിന്ന് ഓടിയിറങ്ങി മീൻപിടിച്ച് കയറുകയാണ് ആളുകൾ. പത്ത് കിലോയിലധികം തൂക്കം വരുന്ന വലിയ മീനുകൾ വരെ പലർക്കും ലഭിക്കുന്നുണ്ട്.
ചെമ്പല്ലി, കട്ല, റോഗ് തുടങ്ങി മീനുകളാണുള്ളത്. ഫിഷറീസ് വകുപ്പ് പല സമയത്ത് ഡാമിൽ നിക്ഷേപിച്ച മീനുകളാണിത്. ഡാമിന്റെ ഷട്ടർ തുറന്നത് അറിഞ്ഞ് പ്രദേശവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ന്ന് നിന്നും, സമീപ ജില്ലയിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് മീൻപിടിക്കാനെത്തിയത്. നീന്തിപ്പിടിക്കുന്ന മീൻ 1000 മുതൽ 2500 രൂപക്ക് വരെയാണ് വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.