തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറ്റവാളികളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പരാതിയുമായി രംഗത്തെത്തുന്നവരെ പ്രതികാര നടപടിയുടെ ഭാഗമായി നോട്ടപ്പുള്ളികളാക്കരുതെന്നും സിനിമ നയരൂപവത്കരണ കരടിൽ നിർദേശം. കാസ്റ്റിങ് ചൂഷണം റിപ്പോർട്ട് ചെയ്യാൻ സ്വതന്ത്രവും രഹസ്യവുമായ സംവിധാനം ഒരുക്കണം.
സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം. സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളി പരിഹരിക്കണം. അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതുപിന്തുണ ഉറപ്പാക്കണം. ഷൂട്ടിങ് ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിത താമസവും വിശ്രമ മുറികളും ഒരുക്കണമെന്നും കരട് നയത്തിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന നിർദേശം. ‘കാസ്റ്റിങ് കൗച്ച്’ പൂർണമായി ഇല്ലാതാക്കണം. ലൈംഗികാതിക്രമം തടയുന്നതിനും മറ്റും ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും കരട് നയത്തിൽ വ്യക്തമാക്കുന്നു.
മറ്റ് പ്രധാന നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.