തിരുവല്ല: വിറക് വെട്ടുകാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് തെങ്ങിൽ കയറി വാനരൻ. പെരിങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എസ്. സനൽ കുമാരിയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ വിറക് വെട്ടാൻ എത്തിയ പെരിങ്ങര സ്വദേശി രമണൻ രണ്ടുദിവസം മുമ്പ് വാങ്ങിയ 8000 രൂപയോളം വിലയുള്ള മൊബൈൽ ഫോണുമായാണ് വാനരൻ കടന്നത്.
വിറക് കീറുന്നതിന് സമീപത്തായി വെച്ചിരുന്ന ഫോൺ വാനരൻ കൈക്കലാക്കുകയായിരുന്നു. ഫോൺ കൈയിലെടുത്ത വാനരൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി സമീപത്തെ പുരയിടത്തിലേക്ക് ഓടി. തുടർന്ന് തെങ്ങിൽ പാതി കയറി ഇരിപ്പുറപ്പിച്ചു. രമണൻ പിന്നാലെ ഓടിയെത്തി.
മിനിറ്റുകൾക്ക് ശേഷം ഫോൺ ഉപേക്ഷിച്ച വാനരൻ മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു.
ഒരു മാസമായി പെരിങ്ങരയിലും പരിസരപ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം വർധിക്കുകയാണെന്ന പരാതിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.