നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ ഇമിഗ്രേഷൻ രജിസ്ട്രേഷന് ഇനി ക്യൂ വേണ്ട. ഇതിന് ഫാസ്റ്റ് ട്രാക്ക് കിയോസ്കുകൾ നിലവിൽവന്നു. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ (പുറപ്പെടൽ) വെയ്റ്റിങ് ഏരിയയിൽ സ്ഥാപിച്ച രജിസ്ട്രേഷൻ കിയോസ്ക് പ്രവർത്തനം തുടങ്ങി.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കിയോസ്കുകൾവഴി സാധിക്കും. ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കുമായി കേന്ദ്രസർക്കാറിന്റെ പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ -ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം. ഒരുതവണ രജിസ്റ്റർ ചെയ്യുന്നവർക്ക് ഏതു വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾവഴി 20 സെക്കൻഡിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാം.
മുംബൈ, ഡൽഹി, ചെന്നൈ, അഹ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. രജിസ്ട്രേഷന് www.ftittp.mha.gov.in വഴി രേഖകൾ സമർപ്പിക്കണം.
രജിസ്ട്രേഷൻ പൂർത്തിയായവർക്ക് രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ നിയുക്ത ഇമിഗ്രേഷൻ കൗണ്ടറുകൾ വഴിയോ തൊട്ടടുത്ത ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസ് വഴിയോ ബയോമെട്രിക് രേഖകൾ പതിച്ച് എൻറോൾമെന്റ് പൂർത്തിയാക്കാം.
കിയോസ്കിൽ രജിസ്ട്രേഷനും ബയോമെട്രിക് വിവരങ്ങളും തത്സമയം നൽകാൻ സൗകര്യമുണ്ട്. വിവരങ്ങൾക്ക് india.ftittp-boi@mha.gov.in, www.boi.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.