ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമീഷനിലും പരാതി

കൊച്ചി: ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി. അഭിഭാഷകനായ ഷിന്‍റോ സെബാസ്റ്റ്യനാണ് പൊലീസിനും ബാലാവകാശ കമീഷനും പരാതി നൽകിയത്.

ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിക്കുന്ന ഓഡിയോ അടക്കമാണ് പരാതി നൽകിയിട്ടുള്ളത്. ഗർഭസ്ഥശിശുവിന്‍റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന പ്രവർത്തിയെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ ബാലാവകാശ കമീഷന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവനടിയുടെ ആരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യു​വതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ, തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് ഇയാളുടെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം.

പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ

?: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോൾ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ?

യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ

?: ആ കൊച്ചിനെ ആര് ചൂണ്ടിക്കാണിക്കും നീ ?

യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല

?: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും

യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ

?: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.

യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്

?: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാൻ

Tags:    
News Summary - Police complaint against Rahul Mamkootathil for forcing him to Abortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.