പൊതുപ്രവർത്തകർ എല്ലാ രംഗങ്ങളിലും മാതൃക കാട്ടണം -തിരുവഞ്ചൂർ

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയം കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ തന്‍റെ മുന്നിലെത്തിയിട്ടില്ലെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സ്വാഭാവികമായ നടപടികളെ ബാധിച്ചേക്കുമെന്നതിനാൽ രാഹുലിനെതിരെ ഉയർന്ന ആരോപണത്തിൽ ഇപ്പോൾ മുൻകൂറായി അഭിപ്രായം പറയാനില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

പൊതുപ്രവർത്തകർ എല്ലാ രംഗങ്ങളിലും മാതൃക കാട്ടണം. അതിൽ പാളിച്ച സംഭവിച്ചുകൂടാ. ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണമാണ്. അതേക്കുറിച്ച് കോൺഗ്രസ്‌ നേതൃത്വം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - Public servants should set an example in all fields - Thiruvanchoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.