കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊച്ചി സ്വദേശിയായ ട്രാൻസ് യുവതി അവന്തിക രംഗത്ത്. തന്നെ ബലാത്സംഗം ചെയ്യണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് രാത്രികളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാണ് പ്രധാന ആരോപണം.
മൂന്ന് വർഷമായി രാഹുലിനെ പരിചയമുണ്ട്. ആദ്യമൊക്കെ രാത്രി 11ന് ശേഷമാണ് ഫോണിൽ വിളിച്ചിരുന്നത്. പിന്നീട് നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ് രാഹുൽ സംസാരിച്ചിരുന്നത്.
രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ് തനിക്കും കാര്യങ്ങൾ തുറന്നു പറയാൻ പ്രേരണയായത്. ചില കോൺഗ്രസ് നേതാക്കളോടും സുഹൃത്തുക്കളോടും താൻ ഇതേക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി പ്രവർത്തകയായ അവന്തിക, ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.