തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ആഘോഷ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് യൂനിഫോം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. ഓണം, ക്രിസ്മസ്, ഈദുൽ ഫിത്ർ ആഘോഷങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന സന്ദർഭങ്ങളിൽ യൂനിഫോം നിർബന്ധമല്ലാതാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂനിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.