തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പകരം ആരെന്നതിൽ ചർച്ച മുറുകുന്നു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത്, നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ബിനു ചുള്ളിയിൽ, ജെ.എസ്. അഖില്‍, ഒ.ജെ. ജനീഷ് തുടങ്ങിയ പേരുകളിൽ ചുറ്റിത്തിരിഞ്ഞാണ് ചർച്ച. അബിൻ വർക്കി മികച്ച നേതാവെന്ന് പേരെടുത്തെങ്കിലും പാർട്ടി തലപ്പത്തെ സാമുദായിക സന്തുലനമാണ് തടസ്സം.
നിലവിൽ കെ.പി.സി.സി, കെ.എസ്.യു പ്രസിഡന്റ് പദവിയിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരായതിനാൽ അബിൻ വർക്കിക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി പ്രസിഡന്റ് വടക്കൻ കേരളത്തിൽ നിന്നായതിനാൽ അവിടെ നിന്നുള്ള കെ.എം. അഭിജിത്തിനെ പരിഗണിക്കുമോ എന്നതും നിർണായകമാണ്. കെ.എസ്.യു പ്രസിഡന്റ് പദവി ഒഴിഞ്ഞിട്ടും യൂത്ത് കോൺഗ്രസിൽ അർഹമായ പദവി ലഭിക്കാത്ത നേതാവ് കൂടിയാണ് അഭിജിത്ത്. തെക്കൻ കേരളത്തിൽനിന്നുള്ള നേതാക്കളിലേക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി വരികയാണെങ്കിൽ ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകൾക്കാണ് സാധ്യത.
ഇരുവർക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും അനുകൂല ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.