Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലിനെതിരെ...

രാഹുലിനെതിരെ പരാതിയുമായി ട്രാൻസ്​ യുവതിയും; ‘രാത്രി 11ന്​ ശേഷം​ ഫോൺ വിളി, ലൈംഗിക വൈകൃതമുള്ളയാളെ പോലെ സംസാരം...’

text_fields
bookmark_border
രാഹുലിനെതിരെ പരാതിയുമായി ട്രാൻസ്​ യുവതിയും; ‘രാത്രി 11ന്​ ശേഷം​ ഫോൺ വിളി, ലൈംഗിക വൈകൃതമുള്ളയാളെ പോലെ സംസാരം...’
cancel

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊച്ചി സ്വദേശിയായ ട്രാൻസ്​ യുവതി അവന്തിക രംഗത്ത്​. തന്നെ ബലാത്സംഗം ചെയ്യണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച്​ രാത്രികളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാണ്​ പ്രധാന ആരോപണം.

മൂന്ന്​ വർഷമായി രാഹുലിനെ പരിചയമുണ്ട്​. ആദ്യമൊക്കെ രാത്രി 11ന്​ ശേഷമാണ്​ ഫോണിൽ വിളിച്ചിരുന്നത്​. പിന്നീട്​ നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ്​ രാഹുൽ സംസാരിച്ചിരുന്നത്​.

രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ്​ തനിക്കും കാര്യങ്ങൾ തുറന്നു പറയാൻ പ്രേരണയായത്​. ചില കോൺഗ്രസ്​ നേതാക്കളോടും സുഹൃത്തുക്കളോടും​ താൻ ഇതേക്കുറിച്ച്​ നേരത്തെ പറഞ്ഞിട്ടുണ്ട്​. ബി.ജെ.പി പ്രവർത്തകയായ​ അവന്തിക, ആരോപണങ്ങൾ തെറ്റാണെന്ന്​ തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul MamkootathilTrans Women
News Summary - Trans Women complaint against Rahul Mamkootathil
Next Story