തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

മാനന്തവാടി: തണ്ടപ്പേര് നമ്പറിനായി 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസിന്‍റെ പിടിയിലായി. പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.

തണ്ടപ്പേര് നമ്പറിനുള്ള അപേക്ഷയുമായെത്തിയ ആളോട് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപേക്ഷകൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു.

വിജിലൻസ് നൽകിയ പണം ഇദ്ദേഹം മാനന്തവാടി വള്ളൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽവെച്ച് വില്ലേജ് ഓഫീസർക്ക് കൈമാറി. തുടർന്ന് വില്ലേജ് ഓഫീസർ കാറിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു.

Tags:    
News Summary - Village officer caught by vigilance while accepting bribe for thandaper certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.